ശമ്പള വിതരണം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു.പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സിഎംഡി മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരാ. പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സിഐടിയു കെഎസ്ആര്‍ടിസി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി.28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സിഐടിയു സമരവും നടത്തും.കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിഷുവിനും ശമ്പളം ലഭിക്കില്ല. ധനവകുപ്പ് ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. പണം കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ എത്തിയില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ ശമ്പളവിതരണം വൈകും.
അനുവദിച്ച മുപ്പത് കോടി തികയില്ലെന്നും ശമ്പളം മൊത്തമായി വിതരണം ചെയ്യാന്‍ 80 കോടി വേണ്ടിവരുമെന്നും നേരത്തെ കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറഞ്ഞിരുന്നു.