കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു.തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെ- സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്.സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് അപകടശേഷം നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം അപകടം ഉണ്ടായത് ഡ്രൈവർ അറിഞ്ഞില്ലെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു.അപകടമുണ്ടാക്കിയ ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.