മേപ്പയൂർ : ബാർബർ ബ്യൂട്ടീഷൻ രംഗത്ത് കടന്നുവരുന്ന വലിയ തോതിലുള്ള ബിനാമി ഷോപ്പുകൾ നിയന്ത്രിക്കണമെന്നും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന ബാർബർ ബ്യൂട്ടീഷൻ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ കൺവെൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു.
കൺവെൻഷൻ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ബി യു ജില്ലാ സെക്രട്ടറി പി കെ സോമൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വി ജി ജിജോ സംഘടനാ റിപ്പോർട്ടുംഅവതരിപ്പിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് എ സി അനൂപ്, എം ബാബു എം ചന്ദ്രൻ രാജീവൻ കണ്ണൂർ സദു വയനാട് ബഷീർ മലപ്പുറം ബോബി കണ്ണൂർ എന്നിവർ സംസാരിച്ചു.വി ഷൈജു സ്വാഗതവും എം പി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി കെ സോമൻ (പ്രസിഡണ്ട്) റഫീക്ക് സിറ്റി ഷൈജു ഫറൂഖ് (വൈസ് പ്രസിഡണ്ടുമാർ )എംപി കുഞ്ഞമ്മദ് മേപ്പയൂർ (സെക്രട്ടറി) സജിമോൾ കുറ്റ്യാടി എംപി അശോകൻ വൈസ് പ്രസിഡണ്ടുമാർ )എം എം സുനിൽ കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു