നിയമ സഭ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.115 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. മറ്റ് മുന്നണികളിലെ സ്ഥാനാര്‍ഥികളെ അറിഞ്ഞശേഷമേ ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കൂ. കെ സുരേന്ദ്രന്റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. സുരേഷ് ഗോപി തൃശൂരിലും അൽഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും സ്ഥാനാര്‍ത്ഥിയാകും.
കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

