ചിറ്റാരിപ്പിലാക്കല്‍: സ്‌നേഹപുരം പ്രതീക്ഷ ഇംഗ്ലീഷ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ത്തിന്റെ യും ഇംഗ്ലീഷ് ഫെസ്റ്റ് ഈവിന്റെയും ഉദ്ഘാടനം എഴുത്തുകാരനും മജ്ലിസ് പബ്ലിഷേഴ്‌സ് അഡൈ്വസറുമായ സി.കമറുദ്ദീന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശിവദാസന്‍ ബംഗ്ലാവില്‍, ഡോക്ടര്‍ സി.കെ അഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എം ഹബീബുറഹ്‌മാന്‍, കെ.വി.മഹ്‌മൂദ് ,സ്‌കൂള്‍ മെന്റര്‍മാരായ ഹസീന, മിനി, സഫ, ഫസ്‌ന, ഷിംന ,സലീല, റജ്‌ന ,ആദ്യ (സ്‌കൂള്‍ ലീഡര്‍) തുടങ്ങിയവര്‍ നേതൃത്വം നല്കി. മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇംഗ്ലീഷ് മെന്റര്‍ പാര്‍വ്വതി സ്വാഗതവും സാഫിന നന്ദിയും പറഞ്ഞു.തുടര്‍ന്നു നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് വേറിട്ട നവ്യാനുഭവമായി.
പ്രതീക്ഷ ഇംഗ്ലീഷ് സ്‌കൂളില്‍ ന്യൂ ബ്‌ളോക്ക് ഉദ്ഘാടനവും ഇംഗ്ലീഷ് ഫെസ്റ്റ് ഈവും

