Kerala News

വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിയിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ മടക്കി അയച്ചു എന്ന് പരാതി,.സ്ഥലസൗകര്യം ഇല്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ ഓഫീസര്‍ ഉപകരണം തിരിച്ചയച്ചതെന്നാണ് വിവരം. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അയച്ച സാധനങ്ങള്‍ തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.മെഡിക്കൽ ഓഫീസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. എച്ച് എം സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്.നടപടി ആശുപത്രി മെഡിക്കല്‍ ഓഫീസറുടേതാണെന്നും അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.35 ലക്ഷം രൂപയുടെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പാണ് ഇവ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഉപകരണങ്ങള്‍ ഇറക്കാതെ തിരിച്ചുപോയതിനു ശേഷമാണ് ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ലോറിയിലുണ്ടായിരുന്നതെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. അവ തിരികെക്കൊണ്ടുവന്ന് ആശുപത്രിക്ക് നല്‍കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. തിരിച്ച് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ലോറി നിലവില്‍ വടകരയിലാണുള്ളത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!