കേരളത്തിനെതിരെ നടത്തിയ വിവാദ പ്രസ്താവന വീണ്ടും ആവർത്തിച്ച് ഉത്തർപ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് ഉത്തരവാദിത്തമാണെന്നാണ് യോഗി പറഞ്ഞത്.കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് യോഗി വിമർശിച്ചു. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി ആവർത്തിച്ചു.
ഈ ആളുകള്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വവും ബഹുമാനവും മറ്റുചിലര്‍ തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങളെ അറിയിക്കേണ്ടത് അനിവാര്യമാണ്. അത്തരം മുന്നറിയിപ്പ് നല്‍കേണ്ടത് ഉത്തരവാദിത്തണമാണ്,” എന്നാണ് എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദിത്യനാഥ് പറഞ്ഞത്.
സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളവും പശ്ചിമ ബംഗാളും കശ്മീരും ആയി മാറുമെന്നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായി ആദിത്യനാഥ് പറഞ്ഞത്. പരാമര്‍ശത്തില്‍ ആദിത്യനാഥിനെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരുന്നു.