Local

വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു

കളന്‍തോട് : ചാത്തമംഗലം എം.ഇ.എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസിലെ എന്‍.എന്‍.എസ് യൂണിറ്റും എക്‌സൈസ് വകുപ്പും സംയുക്തമായി കോളേജില്‍ വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു. ക്ലബിന്റെ ഉദ്ഘാടനം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷെഫീക്ക് അലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. ഇ. അബ്ദു റസാഖ് ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ സാജന്‍ പുതിയോട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുത്തു. ചടങ്ങിന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷാഫി പുല്‍പ്പാറ സ്വാഗതവും എന്‍.എസ്.എസ് വളണ്ടിയര്‍ അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്ക്കരണ ചിത്രപ്രദര്‍ശനവും നടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!