പനങ്ങാട് പൊലീസ് സറ്റേഷനിൽ ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അധിക്ഷേപിച്ചെന്ന് ആരോപണം. പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ച് പുറത്തിറക്കി.പനങ്ങാട് സ്റ്റേഷനിലെ എസ്ഐ ജിൻസൺ ഡൊമിനിക്കിനെതിരെയാണ് ആരോപണം.രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ എസ്ഐ അധിക്ഷേപ വാക്കുകൾ പറഞ്ഞ് മുറിയില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപിയുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ആവശ്യത്തിനു പൊലീസുകാരില്ലാത്തതും സ്റ്റേഷനിൽ പ്രതിസന്ധി ഉയർത്തുന്നുണ്ട്. സംഭവത്തിൽ പൊലീസുകാരി പരാതി നൽകിയിട്ടില്ല. മരട് സിഐ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു.
മാനസിക പീഡനം ചോദ്യം ചെയ്ത പൊലീസുകാരിക്ക് അധിക്ഷേപം;പിന്നാലെ മുറിയിൽ കയറി കതകടച്ചു,ചവിട്ടിത്തുറന്ന് എസ്ഐ

