ഹിന്ദി ഡിപ്ലോമ കോഴ്സ് സീറ്റൊഴിവ്
സംസ്ഥാന പരീക്ഷാകമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌ക്കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സില്‍ സീറ്റൊഴിവ്. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ് ടുവാണ് യോഗ്യത. രണ്ടാംഭാഷയായി ഹിന്ദി പഠിച്ചിരിക്കണം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാര്‍ക്കിലും ഫീസിലും ഇളവും ലഭിക്കും. അവസാന തീയതി ജനുവരി 20. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 8547126028
റീ വയറിംഗ് ക്വട്ടേഷന്‍
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേിലെ എ ഇ ആന്‍ഡ് ഐ (ഇസി) എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഓള്‍ഡ് ബ്ലോക്കിലെ 208 ാം നമ്പര്‍ മുറിയില്‍ റീ വയറിംഗ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20 ന് രണ്ട്് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
സീറ്റൊഴിവ്
തലശ്ശേരി ഗവ. കോളേജില്‍ ആരംഭിക്കുന്ന എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിത് സ്പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിലേക്ക് എസ് സി, എസ്.ടി സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 ന് കോളേജില്‍ ഹാജരാകണം. ഫോണ്‍ – 9846175368, 9400402524.
ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ കോക്കല്ലൂര്‍ – ഏരമംഗലം – കാരാട്ടുപാറ – എടക്കര റോഡില്‍ ചീക്കിലോട് ഒളയിമ്മല്‍ ഭാഗത്ത് കലുങ്ക് പുതുക്കി നിര്‍മ്മിക്കുന്ന പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് (ജനുവരി 15) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നന്മണ്ട ചീക്കിലോട്, കൊളത്തൂര്‍ – എടക്കര – പാവണ്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഒളയിമ്മല്‍ ബസ് സ്റ്റാന്റ് റോഡ് വഴിയും തിരിച്ചും പോകണം.
ട്രസ്റ്റി നിയമനം
കോഴിക്കോട് താലൂക്ക് ഉദയകുറുംബ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 30 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍- ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹാജരാകണം
ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും 2004 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലികമായി ജോലി ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും എംപ്ലോയ്മെന്റ് കാര്‍ഡും അതിന്റെ പകര്‍പ്പുകളുമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണമെന്ന് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2373179
ജല അതോറിറ്റിയില്‍ കരാര്‍ നിയമനം
ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റിയുടെ മലാപറമ്പ് പി.എച്ച്.ഡിവിഷനു കീഴിലെ റൂറല്‍ സബ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്നത് വരെയോ പരമാവധി ഒരു വര്‍ഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജല അതോറിറ്റിയുടെ മലാപറമ്പ് ഓഫീസില്‍ രാവിലെ 10.30 നും 12.30നും ഇടയില്‍ ഹജരാകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ ഉടമസ്ഥതയിലുളളതും കോഴിക്കോട് വെളളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സില്‍ ജെന്‍ഡര്‍ പാര്‍ക്കിനായി അനുവദിച്ചിട്ടുളളതുമായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 148 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്യട്ടേഷന്‍ ജനുവരി 25 ന് 11 മണിക്കകം വെളളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സ് ജെന്‍ഡര്‍ പാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിക്കണം.
നഴ്സുമാര്‍ക്ക് ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗ് 17 മുതല്‍
നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂള്‍. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായ ‘റീച്ച്’ ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നഴ്സുമാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 17 ന് ആരംഭിക്കും. കൂടുതല്‍ വിവരം 9496015002, 0471-2365445, 0497-2800572, 9496015018 നമ്പരുകളിലോ www.kswdc.org, www.reach.org.in വെബ്സൈറ്റുകളിലോ ലഭിക്കും.