കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ വി.പി വിനോദാണ് അറസ്റ്റിലായത്.
ജനുവരി 12നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിക്കുള്ള ടെക്സ്റ്റ് ബുക്ക് വാങ്ങാനായി അമ്മയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിനോദിനെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടു. ശക്തമായ പരാതിയാണ് വിനോദിനെതിരെ ലഭിച്ചിരിക്കുന്നതെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു.
ഒരു വര്‍ഷം മുന്‍പാണ് വിനോദ് പ്രൊമോഷന്‍ നേടി പ്രധാനധ്യാപകനാകുന്നത്.

