ബെഗളൂരു: കര്‍ണാടകയിലെ ഒരു ഫാമിലെ കൃഷിഭൂമിയിലെ ജലസംഭരണില്‍ സോഡിയം ബോംബ് പൊട്ടിച്ച ബിഗ്ബോസ് താരം അറസ്റ്റില്‍. കന്നഡ ബിഗ്ബോസ് മത്സരാര്‍ത്ഥി ഡ്രോണ്‍ പ്രതാപ് ആണ് അറസ്റ്റിലായത്. ബോംബ് പൊട്ടിക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.
ഡ്രോണ്‍ പ്രതാപിനെതിരെ തുംകൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതാപിന്റെ രണ്ടു കൂട്ടാളികളും കേസില്‍ പ്രതികളാണ്. ബിഗ് ബോസ് കന്നഡ സീസണ്‍ 10 ന്റെ റണ്ണറപ്പായിരുന്നു ഡ്രോണ്‍ പ്രതാപ്. ഒരു ശാസ്ത്ര പരീക്ഷണത്തിന്റെ ഭാഗമായാണ് ഇയാള്‍ വീഡിയോ തയ്യാറാക്കിയതെന്നാണ് വിവരം.
ജനരോഷത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടിയെടുക്കുകയും ഡ്രോണ്‍ പ്രതാപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.