Kerala

വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; വീട്ടുടമയും ഭാര്യയും അടക്കം മൂന്നു പേര്‍പിടിയില്‍

കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉള്‍പ്പടെ മൂന്നു പേര്‍
പിടിയില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്‍ജുന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

അയ്മനം സ്വദേശിനിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഇവര്‍ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയില്‍ ശമ്പളക്കുടിശിക ഉണ്ടായി. കയ്യില്‍ < പണമില്ലാത്തതിനാല്‍ വീട്ടിലെ ടിവി എടുത്തിട്ട് ശമ്പളക്കുടിശിക കുറച്ച് 8,000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയെ അറിയിച്ചു.

ഇത് സമ്മതിച്ചതോടെ ഒക്ടോബര്‍ 16ന് ആഷിക്കും നേഹയും ഇവരുടെ സുഹൃത്തായ അര്‍ജുനും അയ്മനത്തെ വീട്ടില്‍ എത്തി. തുടര്‍ന്ന് വീട്ടമ്മയുടെ രണ്ടു പവന്‍ മാല മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!