Kerala News

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി;വധുവിന്‍റെ അച്ഛനടക്കം 30 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി.ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വിവാഹ വീട്ടിലെത്തി സംഭാവന നൽകിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെയാണ് പേര്‍ക്ക് പരുക്കേറ്റത്.സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. മുൻപ് വധുവിന്റെ സഹോദരനെ മർദിച്ച കേസിൽ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. അതിനാൽ ഇയാളുടെ വീട്ടിൽ ക്ഷണക്കത്തു നൽകിയിരുന്നില്ലെന്നു ബന്ധുക്കൾ‌ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!