അനധികൃതമായി സ്വര്‍ണം കടത്തുന്നുവെന്ന സംശയത്തില്‍ ക്രിക്കറ്റ് താരം കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) ആണ് കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മുംബൈ് ഇന്ത്യന്‍സ് ടീം അംഗമായ കൃണാല്‍ ദുബായിലെ ഐപിഎല്‍ ഫൈനലിന് ശേഷം മടങ്ങിവരുകയായിരുന്നു. നവംബര്‍ 10ന് നടന്ന ഫൈനലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഓള് റൗണ്ടറുമായ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സഹോദരനാണ് കൃണാല്‍ പാണ്ഡ്യ.
സ്വര്‍ണത്തിനൊപ്പം ആഡംബര വാച്ചുകളും കൃണാല്‍ പാണ്ഡ്യ ദുബായില്‍ നിന്ന് കൊണ്ടുവന്നിരുന്നു. അതേസമയം കൃണാല്‍ കൊണ്ടുവന്ന മൊത്തം വസ്തുക്കളുടെ മൂല്യം ഒരു കോടി രൂപയില്‍ താഴെയാണെന്ന് ഡിആര്‍ഐ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി കേസ് ഡിആര്‍ഐ, എയര്‍പോര്‍ട്ട് കസ്റ്റംസിന് കൈമാറി. കൃണാല്‍ പാണ്ഡ്യയില്‍ നിന്ന് പിഴ ഈടാക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ കസ്റ്റംസ് തീരുമാനിക്കും.