കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയെ വീണ്ടും അറസ്റ്റ് ചെയ്തു. റോയ് തോമസിന്റെ പിതാവ് ടോം തോമസ് കെല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തതത്. കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കും.
വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയില്‍ സയനൈഡ് ചേര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.