തിരുവനന്തപുരം: കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍പ്പെട്ട് ശ്രീകുമാറിനെ ഇന്നലെ കാണാതായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

