നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 13 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചെരിപ്പിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടു വന്നതായിരുന്നു സ്വര്‍ണം.
ക്വാലാലംപൂരില്‍ നിന്നും വന്ന വനിതാ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വര്‍ണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

