ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഞങ്ങള്‍ക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന് അറിയില്ല, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കേസിന്റെ യോഗ്യതയിലേക്ക് പോകില്ലെന്നും ഇത്തരം കേസുകള്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ മാത്രം തീരുമാനം എടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

