മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ[2] രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു.
ഇതൊന്നുമല്ല വിഷയം മോഹന്‍ലാലിനെപ്പോലെയാകാന്‍ എന്തുചെയ്യണമെന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ മാസ് മറുപടി. യുവാക്കള്‍ മോഹന്‍ലാലിനെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എന്താണ് ഞാനെന്ന് എനിക്ക് തന്നെ അറിയില്ലെന്നും എന്നെപ്പോലെ ആകാനല്ല മറിച്ച് അതിലും മികച്ചതാകാനാണ് ശ്രമിക്കേണ്ടത് എന്നുമാണ്’ മോഹന്‍ലാല്‍ നല്‍കിയ മറുപടി.
എന്നെപ്പോലെയാകുക എന്ന് പറയുന്നത് വലിയ കാര്യമല്ലെന്നും എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടതെന്നും ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.