തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സഹതാപതരംഗമുണ്ടായിരുന്നുവെങ്കില്‍ സ്ഥാനാര്‍ത്ഥിയെ മാണി കുടുംബത്തില്‍ നിന്ന് മത്സരിപ്പിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. പാലാഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചന നല്‍കിയിരുന്നു.
പാലായിലെ നിലവിലെ ട്രെന്‍ഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. എസ്.എന്‍.ഡി.പി അംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന് അനുകൂല തരംഗമുണ്ട്. ഇതേ രീതിയില്‍ പോയാല്‍ എല്‍.ഡി.എഫിന് വിജയിക്കാം. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പാലായില്‍ സഹതാപ തരംഗമില്ല. കെ.എം മാണിയുടെ കുടുംബത്തിന് പോലും മാണിയോട് സഹതാപമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.