ഓണക്കാലത്തെ പാല്‍ക്കച്ചവടത്തില്‍ നിന്ന് തമിഴ്‌നാട് പിന്മാറിയതുകാരണം മില്‍മയ്ക്ക് ഒരു കോടി രൂപ നഷ്ടം. കര്‍ണാടകയില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ടി വന്നതാണ് നഷ്ടത്തിന് കാരണം. അത്തം മുതല്‍ എഴുദിവസം പ്രതിദിനം ശരാശരി ആറുലക്ഷം ലിറ്റര്‍ പാലാണ് ആവശ്യമായി വരുന്നത്. എന്നാൽ തിരുവോണ ദിനത്തോട് അടുത്ത ദിവസങ്ങളില്‍ പാലിന് ആവശ്യം ഏറുകയും ചെയ്യും. സാധാരണയായി അധികം വേണ്ടിവരുന്ന പാല്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുകയാണ് മില്‍മ ചെയ്യുന്നത്.
എന്നാല്‍ ഇത്തവണ പാല്‍ വിതരണം ചെയ്യുന്നതില്‍ നിന്നും തമിഴ്‌നാട് പിന്മാറിയതോടെ കര്‍ണാടകയെ ആശ്രയിക്കാന്‍ മില്‍മ നിര്‍ബന്ധിതരാവുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും പാല്‍ കേരളത്തില്‍ എത്തിക്കാന്‍ ഗതാഗത ഇനത്തില്‍ തമിഴ്‌നാട്ടിനെ അപേക്ഷിച്ച് ഒന്നര രൂപ അധികം വന്നുവെന്നാണ് മില്‍മ മാര്‍ക്കറ്റിങ് മാനേജര്‍ പറയുന്നത്.

