kerala Kerala

സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം; നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍. മുനീര്‍, അല്‍ അമീന്‍, പേഴുംമൂട് അല്‍ അമീന്‍, ചൂണ്ടുപലക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ എസ്ഡിപിഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്.

കാട്ടാക്കട സിപിഐഎം ഏരിയാസെക്രട്ടറി കെ. ഗിരി ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ ഉള്ളപ്പോഴായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകരുടെ അപ്രതീക്ഷിത ആക്രമണം. എന്നാല്‍, ആക്രമണമുണ്ടായതും സമീപത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ഇവിടേക്ക് സംഘടിച്ചെത്തിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രദേശത്തു നിന്നും രക്ഷപ്പെട്ടു. കാട്ടാക്കട കിള്ളി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!