സംസ്ഥാനത്ത് കൂടി കടന്നു പോകുന്ന ദേശീയപാതകളിലെ കുഴികളടയ്ക്കാന്‍ നാഷ്ണല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യക്ക് സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കുകയാണെങ്കില്‍ കുഴികളടയ്ക്കാന്‍ പിഡബ്ല്യൂഡി സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കിയാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാം. നേരത്തെ ആലപ്പുഴയില്‍ സമാനമായ രീതിയില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ക്കശ നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു.