പൊതുമുതൽ നശിപ്പിച്ച കേസിൽ ലിബിനും എബിനും ജാമ്യം നൽകുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും അത് കൊണ്ട് അവർക്ക് ജാമ്യം നൽകരുതെന്നും നേരത്തെ പൊലീസ് വാദിച്ചിരുന്നു. ഈ വാദത്തെ തള്ളിയാണ് കോടതി ജാമ്യം നൽകിയത് . ഇതിനെതിരെ സെഷൻസ് കോടതിയെസമീപിക്കാനൊരുങ്ങുന്ന പോലീസ്’ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേന സമർപ്പിക്കാൻ പോകുന്ന ഹർജിയിലും സമാന വാദവമാവും ഉന്നയിക്കുക.
ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ഇരുവർക്കെതിരെയും പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ഇതു കൂടാതെ ഇരുവരുടെയും വ്ളോഗുകൾ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്.
ഇതേ സമയം, ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

