കാരന്തൂരില്‍ ഒരു കോവിഡ് കേസ് കൂടി സ്ഥിരീകരിച്ചു. 70 വയസുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഉറവിടം വ്യക്തമല്ല. നേരത്തെ കാരന്തൂര്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഉണ്ടായിരുന്നു. ഇന്ന് കുന്ദമംഗലത്ത് 65 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ എല്ലാവര്‍ക്കും ഫലം നെഗറ്റീവായിരുന്നു.