സംസ്ഥാനത്തും ജില്ലകളിലുമായി സർക്കാർ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങൾക്കായുള്ള അവധികൾ സൺഡേ സ്കൂളുകൾ,ട്യൂഷൻ സെന്ററുകൾ,മദ്രസ്സകൾ , മത സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണെന്ന് ബാലവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പല സ്ഥാപനങ്ങളും ഈ നിയമം തെറ്റിച്ചു കൊണ്ട് പ്രവർത്തിക്കാറുണ്ട്. ഈ വിഷയം ഉന്നയിച്ചു കൊണ്ട് കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ബാലവകാശ കമ്മീഷൻ ചെയർമാന് നൽകിയ പരാതിയെ തുടർന്നാണ് നിയമ വശങ്ങൾ മുൻ നിർത്തി അദ്ദേഹം വസ്തുത വ്യക്തമാക്കിയത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ കൂടിയാണ് ചില അവധികൾ പ്രഖ്യാപിക്കപ്പെടുന്നത് അവ പോലും കാറ്റിൽ പറത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം അംഗീകരിക്കാൻ കഴിയുന്നതല്ല
പരാതി നൽകിയ നൗഷാദ് തെക്കയിൽ