Kerala News

അട്ടപ്പാടിയില്‍ ചരിഞ്ഞ ആനയ്ക്ക് ആന്ത്രാക്‌സ്

അട്ടപ്പാടി അതിർത്തിയിലെ ആനകട്ടിയിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി അതിര്‍ത്തിയില്‍ ആനക്കട്ടിയില്‍ ആണ് ആനയില്‍ ആന്ത്രാക്‌സ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് അന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് വനം വകുപ്പ് കണ്ടെത്തി.

ചരിഞ്ഞ ആനയുടെ ചെവിയുടെ ഞെരമ്പിൽ നിന്ന് ശേഖരിച്ച രക്ത സാമ്പിൾ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ അനിമൽ ഡിസീസ് ഇന്റലിജൻസ് യൂണിറ്റ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

12-14 വയസുള്ള ആനയാണ് ചരിഞ്ഞത്.ഈ സാഹചര്യത്തില്‍ മറ്റ് കന്നുകാലികള്‍ക്ക് ഉള്‍പ്പെടെ ആന്ത്രാക്‌സിനുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടതുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്ന് വനം വകുപ്പ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!