പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച സംഭവത്തിൽ അന്വേഷണം സി ബി ഐയ്ക്ക് വിട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ഇടപെടൽ. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ അന്വേഷണം വേണമെന്ന് അഭ്യർത്ഥിച്ച് പിതാവ് പരാതി നൽകുകയായിരുന്നു.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണക്കടത്ത് ആരോപണങ്ങളും സിബിഐ അന്വഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചതു ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.