കൊടുവള്ളി :കൊടുവള്ളിക്ക് അനുവദിച്ച ഗവണ്‍മെന്റ് ഐടിഐ ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാതെ വിമുഖത കാണിക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ നിലപാടിനെതിരെ ഡിവൈഎഫ് ഐ കൊടുവള്ളി,വാവാട് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പാലിറ്റി യിലേക്ക് മാര്‍ച്ച് നടത്തി. ഷറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു, അജയ് ഘോഷ് സ്വാഗതവും ഹക്കീം വെണ്ണക്കാട് നന്ദിയും പറഞ്ഞു. സജീവന്‍ അധ്യക്ഷത വഹിച്ചു.് ലെനിന്‍ ദാസ്, ഷിജില്‍, മിഥുന്‍,ഷബില്‍ ലാല്‍, നിതുല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി