Kerala News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്നു പരാതി. സ്വകാര്യ ആശുപത്രിക്കെതിരെയാണ് എടത്തറ സ്വദേശി ഷബാനയുടെ പരാതി. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോള്‍ പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം ഒൻപതിനാണ് ഷബാനയെ പ്രസവ ചികിത്സ‌യ്ക്കായി പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് 12 തീയതി ഷബാനയും കുഞ്ഞും ആശുപത്രി വിട്ടു. ഈ സമയത്തെല്ലാം തനിക്ക് കലശലായ വയറുവേദന ഉണ്ടായിരുന്നു എന്നാണ് ഷബാനയുടെ പരാതി.

ഇന്നു രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് ഏതാണ്ട് 50 ഗ്രാം തൂക്കം വരുന്ന പഞ്ഞിക്കെട്ട് പുറത്തുവന്നത്. പ്രസവ ശസ്ത്രക്രിയാ സമയത്ത് ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ചതാണ് ഈ പഞ്ഞിക്കെട്ടെന്നാണ് ഷബാനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും പൊലീസിനും ഷബാന പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!