Kerala

പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടേണ്ട: രമേശ് ചെന്നിത്തല

തിരുവന്തപുരം: കെ സുധാകരനെതിരെ വഞ്ചന കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടണ്ട.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണ് കെ. സുധാകരനെതിരെ കേസെടുത്ത നടപടി. ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിൻ്റെ വായ് അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്.

സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗോവിന്ദൻ മാഷ് പറയുന്നത് കേട്ടാൽ അദ്ദേഹമാണ് കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നും.

നിങ്ങൾ കേസെടുത്ത് ആരെയാണ് വിരട്ടാൻ നോക്കുന്നത്? . പോലിസിൻ്റെ ജോലി മാന്യമായി ചെയ്തില്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. പാർട്ടി സെക്രട്ടറി പറയുന്നത് അനുസരിച്ച് ജോലി ചെയ്യലല്ല പോലീസിൻ്റെ പണി.തുടർ ഭരണം ലഭിച്ചതിൻ്റെ അഹങ്കാരത്തിൽ എന്തുമാവാമെന്ന ഹുങ്കിന് ജനങ്ങൾ മറുപടി നൽകുന്ന കാലം വിദൂരമല്ലെന്ന് ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!