Kerala News

കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍, പൊലീസ് വാഹനത്തിനുള്ളില്‍ വച്ചും മര്‍ദനം

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില ക്യാമ്പസിലെ ഉദ്ഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ മുന്നില്‍നിന്ന് ഓടിയെത്തിയ ഫര്‍ഹാന്‍ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് വാഹനത്തിലെത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ ഫര്‍ഹാനെ പിടിച്ചെങ്കിലും ചെങ്കൊടിയുമായി ഓടിയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അയാളെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്നു തന്നെ ഫര്‍ഹാനെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. പൊലീസ് ജീപ്പിലേക്ക് കയറ്റിയ ഇയാളെ സിപിഐഎം പ്രവര്‍ത്തകര്‍ ജീപ്പിലേക്ക് എത്തിപ്പിടിച്ചും മര്‍ദ്ദിച്ചു.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ഇടങ്ങളിലെല്ലാം സിപിഎം പതാകയുമായി പ്രവര്‍ത്തകര്‍ പുറത്തുണ്ട്. ഇന്ന് രാവിലെ മുതല്‍ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മടങ്ങുന്നത് വരെ തടങ്കലില്‍ വയ്ക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!