കളവും മനസ്സും നിറച്ച് മിശിഹായും ബാഴ്‌സയും. ഒരു ഗോളും രണ്ടു ഗോളിനുള്ള അവസരവുമൊരുക്കി മെസ്സി. നീണ്ട ഇടവേളയ്ക്കു ശേഷം വരവറിയിച ടീം. മയ്യോർക്കയെ 4 -0 തോൽപ്പിച്ചു. കളിയാരംഭിച്ച് രണ്ടാം മിനുറ്റിൽ തന്നെ മയ്യോർക്കയുടെ വലകുലുക്കി ക്വീക്കി സെറ്റയിന്റെ ചുണക്കുട്ടികൾ. ജോർദി അൽബയുടെ ക്രോസിൽ വിദാലിന്റെ മനോഹര ഹെഡിൽ ആദ്യ ഗോൾ പിറന്നു. പിന്നീടുള്ള മിനിറ്റുകളിൽ മയ്യോർക്കയുടെ തകർന്ന പ്രതിരോധത്തെ ബാഴ്‌സ പരീക്ഷിച്ചു കൊണ്ടേയിരുന്നു.
കളിയുടെ 20 മിനിട്ടുകൾക്ക് ശേഷം മയ്യോർക്ക പതിയെ കളിൽ താളം കണ്ടെത്തി. 21 മിനുറ്റിൽ മയ്യോർക്കൻ താരം ടേക്കെ തുടുത്ത അപകടകരമായ ഷോട്ട് ബാഴ്‌സയുടെ കാവൽക്കാരൻ ആന്ദ്രേ റ്റെർ സ്റ്റഗൻ അതിമനോഹരമായി തട്ടിയകറ്റി. 29 മിനുട്ടിൽ വിദാൻ ചെയ്ത ഫൗളിൽ ലഭിച്ച ഫ്രീ കിക്കും നിസാരമായി താരം തടഞ്ഞു നിർത്തി. ബാഴ്‌സയുടെ ഗോൾ മുഖത്ത് ചില അവസരങ്ങൾ കണ്ടെത്താൻ മയ്യോർക്കയ്ക്ക് സാധിച്ചു. പക്ഷെ കൂൾ ബ്രേക്ക് കഴിഞ്ഞുള്ള 37 ആം മിനുട്ടിൽ മെസ്സിയുടെ മനോഹര ഹെഡ് പാസിൽ ബ്രെത്വൈറ്റ് അനായാസ ഗോൾ.
മുടി ഒതുക്കി ക്ലീൻ ഷേവും ചെയ്ത് കാല്പന്തു കളിയിൽ തുടക്കം കുറിച്ച ആ പഴയെ മെസ്സിയെ ഓർമിപ്പിക്കും വിധം കൂടുതൽ ചെറുപ്പമായി മിശിഹ മനോഹര പാസ്സുകളിലൂടെ കളം നിറഞ്ഞ മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു നൽകിയെങ്കിലും ഗോൾ ആക്കാൻ സഹ താരങ്ങൾക്കു സാധിച്ചില്ല. ഗ്രീസ്‌മാന് പകരം
രണ്ടാം പകുതിയിൽ പരിക്ക് കാരണം നീണ്ട ഇടവേളയ്ക്കു ശേഷം സുവാരസ് കളത്തിലിറങ്ങി അവസരങ്ങൾ പലതും ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. പക്ഷെ ആദ്യപകുതിയിലെ ഗോൾ വേട്ടയ്ക്ക് ശേഷം രണ്ടാം പകുതിയിൽ 79 മിനുട്ടിൽ മെസ്സിയുടെ രണ്ടാമത്തെ മനോഹര പാസിൽ ആൽബയുടെ അനായാസ ഗോൾ. ഇതോടെ പൂർണമായും പരാജയം സമ്മതിച്ച് മയ്യോർക്ക. ഒടുവിൽ സുവാരസിന്റെ പാസിൽ 93 മത് മിനുറ്റിൽ മിശിഹായുടെ കാലിൽ നിന്നും അവസാന ഗോൾ. മെസ്സിയുടെ ബാഴ്‌സയ്ക്ക് സമ്പൂർണ വിജയം.