പാലക്കാട് : മണ്ണാർക്കാട് കുന്തി പുഴയിൽ ഒന്നാം വാർഡിൽ താമസിക്കുന്ന ശാന്തമ്മ തന്റെ രണ്ടു പേരക്കുട്ടികളെയും ചേർത്ത് തന്റെ വാടക വീട്ടിൽ നിന്നും ജീവിതം മുൻപോട്ട് കൊണ്ടു പോകാനുള്ള പെടാപ്പാടിലാണ്. വയസ്സ് 65 കഴിഞ്ഞു ഇനിയും ദീർഘകാലം തന്റെ പേര കുഞ്ഞുങ്ങളെ നോക്കാൻ സാധിക്കുമെന്ന് ഈ വൃദ്ധയ്ക്ക് തോന്നുന്നില്ല. നിലവിൽ വീട്ടു വാടക നൽകിയിട്ട് മൂന്നു മാസമായി. വാടക നല്കാൻ പിച്ചയെടുക്കുകയാണെന്ന കാര്യം അമ്മ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി കരഞ്ഞു കൊണ്ടാണ് പറഞ്ഞത്.
എന്റെ 24 മത്തെ വയസ്സിൽ രണ്ടുമക്കളെയും തന്നെയും തനിച്ചാക്കി ഭർത്താവ് മരണപ്പെട്ടു. പിന്നീട് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ ജീവിതത്തിൽ സുരക്ഷിതരാക്കാനുള്ള പെടാപാടായിരുന്നു. പക്ഷെ വീണ്ടും പരീക്ഷണങ്ങളായിരുന്നു നേരിടേണ്ടി വന്നത്. തന്റെ മൂത്ത ,മകന് കിഡ്‌നി രോഗമാണെന്ന് കണ്ടെത്തി പാലക്കാടും, കോഴിക്കോടുമായി ചികിത്സയ്ക്ക് വേണ്ടി നെട്ടോട്ടമായിരുന്നു മൂന്നു വർഷത്തെ നീണ്ട നീണ്ട ചികിത്സയ്ക്ക് മകനെ രക്ഷിക്കാനായില്ല. അവൻ മരണപ്പെട്ടു.
ഇളയ മകളുടെ ജീവിതമെങ്കിലും നല്ല രീതിയിൽ കൊണ്ട് പോകാൻ ആഗ്രഹിച്ച് വിവാഹം കഴിപ്പിച്ചു പക്ഷെ മകളുടെ ഭർത്താവ് ഒരു വാഹന അപകടത്തിൽ മരണപെട്ടു. മകൾ വിധവയായി ആ സമയം മകൾ ഗർഭിണി കൂടിയായിരുന്നു. വീണ്ടും പ്രതിസന്ധികൾ നേരിട്ടു ഒടുവിൽ അട്ടപ്പാടിയിൽ നിന്നുമുള്ള വ്യക്തി മകളെ വിവാഹം കഴിക്കാൻ തയ്യാറായി വന്നു. രണ്ടാം കെട്ടു കഴിഞ്ഞു മകൾ സുരക്ഷിതയായി. വീണ്ടും ഒരു കുട്ടിക് ജന്മം നൽകി. നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകും എന്ന് സമാധാനിക്കുന്ന സമയത്ത് കുളിക്കാനായി പോയ മകൾ ഒഴുക്കിൽ പെട്ട് മരണപ്പെട്ടു. രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് രണ്ടാം ഭർത്താവ് പോവുകയും ചെയ്തു. നിലവിൽ ഈ രണ്ടു പേരക്കുട്ടികളുടെയും ചുമതല ഈ വൃദ്ധയുടെ ഉത്തരവാദിത്തമാണ്. ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യത്തിൽ പിച്ചയെടുത്താണ് ജീവിതം തള്ളി നീക്കുന്നത്
പേരമക്കൾ മലമ്പുഴയിലെ ഒരു മഠത്തിനു കീഴിൽ നിന്ന് പഠനം നടത്തുകയാണ്. ഒരാൾ പത്താം തരവും ചെറിയ കുട്ടി ആറാം ക്ലാസിലുമാണ് പഠനം നടത്തുന്നത്. നിലവിൽ കോവിഡ് പശ്ചാത്തലത്തിൽ വീടുകളിലേക്ക് തിരികെ വരേണ്ടി വന്നു. ക്ലാസ് തുടങ്ങാത്ത സാഹചര്യത്തിൽ അത്ര കാലം വീടുകളിൽ തന്നെ കഴിയേണ്ടി വരും. നിലവിൽ സർക്കാറും, നാട്ടുകാരും നൽകുന്ന സഹായം കൊണ്ടും കിറ്റുകളും റേഷനും കൊണ്ടാണ് ജീവിതം. വീട്ടിൽ ദുരിതമറിഞ്ഞെത്തിയ ചിലർ കുട്ടികളുടെ പഠനത്തിനായി ഒരു ടീവിയും നല്കിയിട്ടുണ്ടെന്നത് ആശ്വാസമാണ്.
പക്ഷെ അടച്ചുറപ്പുള്ളൊരു വീട് ഇന്നും ഈ അമ്മയുടെ സ്വപനമാണ്.പേരമക്കൾ വളർന്നു വരികയാണ് മനസ്സിൽ ആദിയാണ് എന്റെ കാല ശേഷം അവർക്കു വളരാൻ ഒരു കുടിലെങ്കിലും വേണം. കഴിഞ്ഞ 29 വർഷമായി പഞ്ചായത്തിന്റെ പടികൾ കയറി ഇറങ്ങുന്നു. പക്ഷെ രണ്ടു സെന്റ് ഭൂമിയും അതിൽ ഒരു വീടും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോൾ ആ പടികൾ കയറാൻ ശരീരവും സമ്മതിക്കുന്നില്ല. നിലവിൽ മാസത്തിൽ കൊടുക്കുന്ന വാടകയും ചിലവും പിച്ചതെണ്ടിയും നാട്ടുകാരുടെയും മറ്റും കാരുണ്യം കൊണ്ട് നടന്നു പോകുന്നതാണ്. സഹായിക്കണമെന്ന് ഇരു കയ്യും കൂപ്പി ഈ ‘അമ്മ പറയുന്നു. രണ്ടു സെന്റ് ഭൂമി തന്നാൽ ഞാൻ അവിടെ ഓലക്കുത്തി ജീവിച്ചോളാം എന്ന് പറഞ്ഞു കൊണ്ട് പൊട്ടികരഞ്ഞു.
സഹായിക്കാൻ കഴിയുന്ന നല്ല മനുഷ്യർ ഉണ്ടെങ്കിൽ തീർച്ചയായും മുൻപോട്ട് വരണം. കാണാതെ പോകരുത് നമ്മളീ ജീവിതം