കോവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 82 രൂപകടന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ നേരിയകുറവുണ്ടായി. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്.