കുന്നമംഗലം : ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ നിർവഹിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഇ.പി. ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. ഹെവൻസ് പദ്ധതിയെ കുറിച്ച് വിശദീകരണം മാനേജർ എം. സിബ്ഹത്തുള്ള നിർവ്വഹിച്ചു. മസ്ജിദുൽ ഇഹ്‌സാൻ സിക്രട്ടറി സി.അബ്ദുറഹ്മാൻ, ട്രസ്റ്റ് മെമ്പർമാരായ എൻ. ദാനിഷ്, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ലീം സി. ഖിറാഅത്ത് നടത്തി. റിജിയ, നസ് വ, ആയിഷ ഹനിയ എന്നിവർ സ്വാഗത ഗാനം ആലപിച്ചു. എം. കെ. സുബൈർ, എം.പി. അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെവൻസ് പ്രിൻസിപ്പൽ എ. ശരീഫ സ്വാഗതവും മുബീന നന്ദിയും പറഞ്ഞു.