Kerala kerala

ജെ.വൈ.എസ് അംഗത്വവിതരണ ക്യാംപയിന് തുടക്കമായി

കൊച്ചി: ജനാധിപത്യ സംരക്ഷണ സമിതിയുടെ യുവജനവിഭാഗമായ ജനാധിപത്യ യുവജന സമിതി(ജെ.വൈ.എസ്)യുടെ അംഗത്വവിതരണ ക്യാംപയിന് തുടക്കമായി. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ ബാബു ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്‌മാനിയയ്ക്ക് അംഗത്വം നല്‍കിക്കൊണ്ട് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. കടുത്ത തൊഴില്‍ അസമത്വവും കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസവും കേരളത്തിലെ യുവജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിവിലുള്ളതെന്ന് അഡ്വ.എ. എന്‍ രാജന്‍ ബാബു പറഞ്ഞു.വിദ്യാഭ്യാസരംഗത്ത് ഓട്ടോണമസ് കോളജുകള്‍ കൃത്യമായി സിലബസുകള്‍ പരിഷ്‌ക്കരിക്കുകയും ആധുനിക തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ മുന്നേറ്റം നടത്തുമ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ കോളജുകളുടെ സ്ഥിതി അതി ദയനീയമാണെന്നും അഡ്വ. എന്‍. എന്‍ രാജന്‍ ബാബു പറഞ്ഞു. കേരളത്തിലെ യുവജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജെ.വൈ.എസ് സംസ്ഥാന കണ്‍വീനര്‍ ഡോ. വി. അഭിലാഷ് നാഥ് പറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോഴും പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തമാണ്. സര്‍ക്കാരിന്റെ ദ്രോഹപരമായ നയങ്ങള്‍ക്കെതിരെ വരും നാളുകളില്‍ ജെ.വൈ.എസ് ശക്തമായ സമരവുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്.എസ് എറണാകുളം ജില്ലാ സെക്രട്ടറി വി.കെ സുനില്‍കുമാര്‍, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്‌മാനിയ, ട്രഷറര്‍ അര്‍ഷാദ് ഓമശ്ശേരി,ബിന്ദു കൈമള്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!