പാലക്കാട്: തൃത്താലയില്‍ യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയാണ് (21) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഗോപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ക്ലിനിക്കില്‍ ജോലിക്കാരിയായിരുന്നു. മരണകാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ‘അച്ഛനും അമ്മയും ക്ഷമിക്കണം’ എന്നെഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.

