Kerala kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം നഷ്ടമായ സംഭവം: മോഷണമെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം നഷ്ടമായ സംഭവം മോഷണമെന്ന് പൊലീസ്. ഈ മാസം ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയിലാണ് മോഷണം നടന്നത്. സംഭവത്തില്‍ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമെന്നും പൊലീസ് അറിയിച്ചു. കാണാതായതിനു പിന്നാലെ ക്ഷേത്രത്തിലെ മണല്‍പരപ്പില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിരുന്നു.

ക്ഷേത്രത്തില്‍ നിന്നും 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായ സംഭവത്തില്‍ മോഷണശ്രമം നടന്നില്ലെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.

സ്ട്രോങ് റൂമില്‍ ബലംപ്രയോഗിച്ചുള്ള മോഷണം നടന്നിട്ടില്ലെന്നത് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് തിരുവനന്തപുരം ഡിസിപി നകുല്‍ രാജേന്ദ്ര ദേഷ്മുഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.107 ഗ്രാം സ്വര്‍ണം കാണാതായതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ക്ഷേത്രത്തിലെ മണല്‍ പരപ്പില്‍ നിന്ന് സ്വര്‍ണം ലഭിച്ചത്. സ്ട്രോങ് റൂമിന്റെ 30 മീറ്റര്‍ അകലെ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!