തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98% വിജയം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. cbseresults.nic.in, cbse.gov.in എന്ന വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. ഡിജിലോക്കറിലും ഫലം ലഭ്യമാണ്. പത്താംക്ലാസ് പരീക്ഷഫലം വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും.