കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭര്‍ത്താവിന്റെ മര്‍ദനമെന്ന് പരാതി. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം. ഇന്നലെ സല്‍ക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാര്‍ കാര്യം തിരക്കി. രാഹുല്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; വധുവിന് ഭര്‍ത്താവിന്റെ മര്‍ദനമെന്ന് പരാതി; സല്‍ക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടത്; പന്തീരാങ്കാവ് സ്വദേശിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

