Local News

സി.എച്ച്.സെന്റർ കലക്ഷൻ ഊർജ്ജിതപ്പെടുത്താൻ കർമ്മ പരിപാടി തയ്യാറാക്കി

കുന്ദമംഗലം: മെയ് 22ന് അവസാന വെള്ളിയാഴ്ച സി.എച്ച്.സെന്റർ കലക്ഷൻ എടുക്കാൻ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭ്യർത്ഥന പ്രകാരം ഫണ്ട് ശേഖരണത്തിന് നിയോജക മണ്ഡലം മുസ്ലീം ലീഗ് കർമ്മ പദ്ധതിക്ക്‌ രൂപം നൽകി.വാർഡ് തോറും ഓൺലൈൻ ഫണ്ട് ശേഖരണം നടത്തിയും നാലാൾ വീതം ഉൾകൊള്ളുന്ന സ്ക്വാഡ് രൂപീകരിച്ച് വീടുകൾ കയറിയും ഫണ്ട് സ്വരൂപിക്കും.

ഇത് സംബന്ധമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം ജന:സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലീം ലീഗ് ജനറൽ സിക്രട്ടറിയും സി.എച്ച് സെന്റർ ജന: സിക്രട്ടറിയുമായ എം.എ.റസാക്ക് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

മുൻ എം എൽ എ യു.സി.രാമൻ,കെ.എ.ഖാദർ മാസ്റ്റർ, പി കെ.ഫിറോസ്, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ, എം.പി.മജീദ്‌, സി.മരക്കാർ കുട്ടി, എം.പി.അഹമ്മദ്, കെ.കെ.കോയ ഹാജി, മങ്ങാട്ട് അബ്ദുറസാക്ക്, വി.പി.മുഹമ്മദ് മാസ്റ്റർ, കെ എം.എ.റഷീദ് ,ടി.എം.സി.അബൂബക്കർ ,എ.പി.സഫിയ, ഒ എം നൗഷാദ്, ജാഫർ സാദിഖ് ,റംല പെരുവയൽ, ശിഹാബ് പാലക്കുറ്റി,.യു.എ.ഗഫൂർ.., മുഹാദു്, വി പി .കുഞ്ഞഹമ്മദ് ഹാജി ആശംസ പ്രസംഗം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!