പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. പ്രതിസന്ധികള്‍ക്കിടയിലും രാജ്യം അവസരങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ധനമന്ത്രി പറഞ്ഞു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരുന്നതാകും പാക്കേജ്.
പ്രധാന പ്രഖ്യാപനങ്ങള്‍
ആദ്യഘട്ടത്തില്‍ ഊന്നല്‍ ചെറുകിട സംരംഭങ്ങള്‍ക്ക്
ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും.
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി.
വായ്പാ കാലാവധി നാലു വര്‍ഷമാക്കും. ഈട് ആവശ്യമില്ല. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നല്‍കും.
100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക
ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കും.
തകര്‍ച്ചയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ മൂലധനം.
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക.
41 കോടി ജനങ്ങള്‍ക്കായി ഇതുവരെ 52,606 കോടി രൂപ നല്‍കി
ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം മാറ്റി.
∙ ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. 2021 മാർച്ച് 31 വരെ പ്രാബല്യം. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. പുതിയ നിരക്ക് വ്യാഴാഴ്ച മുതൽ. വാടക പലിശ, ഫീസുകൾ, കമ്മീഷൻ തുടങ്ങിയവയിലാണ് ടിഡിഎസ് ഈടാക്കുന്നത്. സാധാരണ ജനങ്ങൾക്ക് 50,000 കോടി രൂപയുടെ നേട്ടം.
∙ വൈദ്യുതി കമ്പനികൾക്ക് 90,000 കോടി. കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക.
∙ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 30,000 കോടി രൂപയുടെ സ്പെഷൽ ലിക്യുഡിറ്റി സ്കീം
∙ ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകും.
∙ സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മെക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
∙ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടിയുടെ സഹായം.
∙ 15,000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇപിഎഫ് ഇളവ്.
∙ 41 കോടി ജനങ്ങൾക്കായി ഇതുവരെ 52,606 കോടി രൂപ നൽകി
∙ സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു.
∙ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി
∙ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക
∙ സർക്കാർ കരാറുകൾ ആറു മാസം നീട്ടി നൽകും. റെയിൽവേ, റോഡ് ഗതാഗത മന്ത്രാലയം, പിഡബ്ല്യൂഡി തുടങ്ങിയ ഏജൻസികൾക്കാണ് ഇത് ബാധകം. ഭാഗികമായി പൂർത്തിയാക്കിയ കരാറുകളുടെ ബാങ്ക് ഗാരന്റി റിലീസ് ചെയ്യും.
രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നൽകാനുമള്ള ടാസ്ക് ഫോഴ്സിനെ നയിക്കുകയും ചെയ്യുന്ന നിർമല സീതാരാമൻ ബുധനാഴ്ച അറിയിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

