തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ്. ഇയാൾ കോൺഗ്രസ്സിന്റെ സമരത്തിലും പങ്കെടുത്തതായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തിൽ മന്ത്രി കെ കെ ഷൈലജ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സമരത്തിൽ ഇയാൾ പങ്കാളി ആയിട്ടുണ്ടെങ്കിൽ സമരത്തിൽ പങ്കെടുത്തവരും നിരീക്ഷത്തിൽ പോകേണ്ടി വരുമെന്നും ഇക്കാര്യം പരിശോധിച്ച ശേഷം പറയാമെന്ന കാര്യവും മന്ത്രി മാധ്യമ പ്രവർത്തകരോടായി പറഞ്ഞു . തമിഴ് നാട്ടിൽ ജ്യൂസ് കടയിൽ ജോലി ചെയ്യുന്ന ഇയാൾ സമരത്തിന് ശേഷം ഛർദ്ദിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുമായി ബന്ധം പുലർത്തിയ മുഴുവൻ പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.
ഇയാൾ ഉൾപ്പെടുന്ന സംഘത്തെ കടത്തി വിടാൻ വേണ്ടിയായിരുന്നു എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ സമരം നടത്തിയിരുന്നത്. റൂട്ട് മാപ്പ് പുറത്തിറങ്ങുന്നതോടെ ആരൊക്കെ നിരീക്ഷണത്തിൽ പോകണമെന്ന കാര്യം ആരോഗ്യ വകുപ്പ് വ്യക്തമാക്കും.
.