ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിശ്ചിത കാലയളവിലേക്ക് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍. വിഷയത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. സാമൂഹിക അകലം പാലിച്ചാണ് യാത്രയെങ്കില്‍ ചാര്‍ജ് കൂട്ടണമെന്ന് നേരത്തെ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു സീറ്റില്‍ ഒരാള്‍ എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അംഗീകരിച്ച് ബസ് സര്‍വീസ് നടത്തിയാല്‍ ബസ് ഓടിക്കാനുള്ള ഇന്ധനത്തിനുള്ള പണം പോലും കിട്ടില്ലെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. റോഡ്, ഇന്ധന നികുതിയില്‍ ഇളവ് വേണമെന്നും സര്‍ക്കാര്‍ സഹായം വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. കൂടാതെ സര്‍വ്വീസ് അവസാനിപ്പിക്കാനായി നിരവധി ബസ്സുകള്‍ സ്റ്റോപ്പേജ് നല്‍കിയിട്ടുമുണ്ട.