Kerala News

മദ്യത്തിന് വില കൂട്ടാൻ സർക്കാർ തീരുമാനം : എതിർത്ത് കോൺഗ്രസ്

തിരുവനനന്തപുരം : സംസ്ഥാനത്ത് മദ്യങ്ങളുടെ വില കൂട്ടി സർക്കാർ തീരുമാനം. മദ്യത്തിന് മേലെ സർക്കാർ കോവിഡ് സെസ് രേഖപ്പെടുത്തി. മദ്യ വില്പന നികുതി നിയമത്തിൽ ഭേദഗതി വരുത്തും. 10 മുതൽ 35 ശതമാനം വരെയാണ് കോവിഡ് സെസ് വർധനവ് രേഖപ്പെടുത്തുക. കോവിഡ് പ്രവർത്തനങ്ങൾക്കു വേണ്ടിയാണു പുതിയ വർദ്ധനവ്.

നികുതി വർധനവിന്റെ ഭാഗമായി പുതിയ ഓർഡിനൻസ് സർക്കാർ കൊണ്ട് വരും. ലോക്ക് ഡൌൺ സാഹചര്യം കഴിഞ്ഞു മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ പുതിയ വില നിലവിൽ വരും. ബിയറിന് 10 ശതമാനവും മറ്റു മദ്യങ്ങൾക്കു 35 ശതമാനവും കോവിഡ് സെസ് വർധിപ്പിക്കും. നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് തരണം ചെയ്യാനാണ് സർക്കാർ തീരുമാനം. ശരാശരി 35 % ശതമാനം വർധിപ്പിച്ചത് ശരിയായ നടപടിയല്ല എന്ന് വി ഡി സതീശനും സെസ് വർദ്ധനവിലൂടെ സർക്കാർ കൊള്ള നടത്തുകയാണെന്ന് മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു അഭിപ്രായപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!