കുന്ദമംഗലം: കൊറോണ ഭീതിയിൽ ലോക്ക്ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ നാടനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നാനൂറില്പരം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തുകൊണ്ട് പൊയ്യയിൽ – പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു.
സമീപ പ്രദേശങ്ങളായ പണിക്കരങ്ങാടി, തീക്കുനി, കക്കോട്ടിരി, പൊയ്യ എന്നിവിടങ്ങളിലെ വീടുകളിലാണ് പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻന്റെ സന്നദ്ധപ്രവർത്തകർ പച്ചക്കറികിറ്റുകൾ വിതരണം ചെയ്തത്.
സെക്രട്ടറി ശ്രീ. മഹേന്ദ്രൻ. പി. എം അധ്യക്ഷനായ ചടങ്ങിൽ വെച്ച് പ്രസിഡന്റ് ശ്രീ. പ്രഭാകരൻ ചെറിയേരി പച്ചക്കറികിറ്റുകളുടെ വിതരണോൽഘാടനം നിർവഹിച്ചു. വിതരണപ്രവർത്തനങ്ങൾക്ക് റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളായ ഉദയബാബു പണിക്കാരങ്ങാടി, കെ. വി. മോഹനൻ, ഷീബ നെഴ്‌വിൽ, സുചേഷ്. പി. എസ്. എൻ, ഹരിദാസൻ കാരയിൽ, രാജീവ് തീക്കുനി, പ്രേമരാജൻ. വി, സദാനന്ദൻ മേച്ചിലേരി, വിനോദിനി ചെറിയേരി, രഞ്ജിത്ത് പൂളക്കമണ്ണിൽ എന്നിവർ നേതൃത്വം നൽകി.