ബട്ടിൻഡ വെടിവെപ്പിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് പേർക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേരാണ് സൈനികർക്ക് നേരെ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.
പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 4 പേർ മരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ 4.35നാണ് സംഭവം. ഒരു സൈനികൻ മറ്റ് സൈനികർക്കുനേരെ വെടിയുതിർത്തതാകാമെന്ന് ഭട്ടിൻഡ എസ്എസ്പി ഗുൽനീത് ഖുറാന പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.