Kerala

മഅദനിയെ കേരളത്തിൽ പോകാൻ അനുവദിക്കരുത് : കർണാടക സർക്കാർ

ന്യൂഡൽഹി ∙ ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കർണാടക സർക്കാർ. മഅദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നും സുപ്രീംകോടതിയിൽ കർണാടക സർക്കാർ സത്യവാങ്മൂലം നൽകി.

സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു. കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റന്റ് കമ്മിഷണർ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നൽകിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍ അനിവാര്യമാണെന്നുമാണ് മഅദനിയുടെ അപേക്ഷ. അതേസമയം കേസിൽ വിചാരണ പൂർത്തിയായെങ്കിൽ പ്രതിയായ മഅദനിയെ കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീംകോടതി നേരത്തെ ആരാഞ്ഞിരുന്നു. തുടർന്നാണ് കർണാടക സർക്കാർ ഇതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!